ഇല്ലെനിക്ക് കണ്ണുനീര് ഒട്ടുമെ-
ഒഴുക്കുവാന്‍ എന്‍ വിധിയെ ഓര്‍ത്ത്.
ഒഴുക്കുവാന്‍ എന്‍ വിധിയെ ഓര്‍ത്ത്.
ദുഖങ്ങള്‍ ഏറെനീ തന്നിതെന്-
ജീവതത്തില്‍ എങ്കിലും
ദുഖിച്ചിരിക്കില്ല ഞാനീ ജന്മം..
ജീവതത്തില്‍ എങ്കിലും
ദുഖിച്ചിരിക്കില്ല ഞാനീ ജന്മം..
താണ്ടുവാനേറെ ഉണ്ടെനിക്കിനിയും-
ഈ ജീവിത യാത്രയില്‍..
നേടുവാനേറെ ഉണ്ടെനിക്കിനിയും
നേടിയിരിക്കും ഞാനതൊക്കെ...
ഈ ജീവിത യാത്രയില്‍..
നേടുവാനേറെ ഉണ്ടെനിക്കിനിയും
നേടിയിരിക്കും ഞാനതൊക്കെ...
കണ്ണുനീരില്ലെനിക്കെന് കണ്‍കളില്‍.
കണ്‍കളില്‍ ജ്വലിക്കും-
ആത്മ ധൈര്യത്തിന്
സ്പുരണങ്ങള്‍ മാത്രം..
കണ്‍കളില്‍ ജ്വലിക്കും-
ആത്മ ധൈര്യത്തിന്
സ്പുരണങ്ങള്‍ മാത്രം..
ഇല്ല കഴിയില്ല എന്നെ തളര്‍ത്തുവാന്‍
എന്നില്‍ വന്നുചേര്ന്നൊര്രു-
വിധിതന്‍ ക്രൂരതക്ക്....
എന്നില്‍ വന്നുചേര്ന്നൊര്രു-
വിധിതന്‍ ക്രൂരതക്ക്....
വേണ്ട എനിക്കു നിങ്ങള്തന്-
സഹതാപ വാക്കുകള്‍..
അരുതു നോക്കരുത് എന്നെ-
നിങ്ങളാ സഹതാപമൂറും കണ്കളാല്..
സഹതാപ വാക്കുകള്‍..
അരുതു നോക്കരുത് എന്നെ-
നിങ്ങളാ സഹതാപമൂറും കണ്കളാല്..
ജീവിച്ചു കാട്ടണമെനിക്കുമീ-
സമൂഹത്തില്‍..
എന്നില്‍ വന്നുചേര്ന്നൊരെന്-
വിധിയോടു പൊരുതി..
സമൂഹത്തില്‍..
എന്നില്‍ വന്നുചേര്ന്നൊരെന്-
വിധിയോടു പൊരുതി..
എനിക്കു കൂട്ടായെന്‍ മനസ്സിന്-
ധൈര്യം മാത്രം...
മനസ്സെ പതറാതെ മുന്നോട്ടു പായൂ..
മനസ്സെ പതറാതെ മുന്നോട്ടു പായൂ...
ധൈര്യം മാത്രം...
മനസ്സെ പതറാതെ മുന്നോട്ടു പായൂ..
മനസ്സെ പതറാതെ മുന്നോട്ടു പായൂ...
7 comments:
വേണ്ട എനിക്കു നിങ്ങള്തന്-
സഹതാപ വാക്കുകള്‍..
അരുതു നോക്കരുത് എന്നെ-
നിങ്ങളാ സഹതാപമൂറും കണ്കളാല്..
ഈ വരികളോട് നീതി പുലര്‍ത്താന്‍ കഴിയുന്നിടം വരെ ആരും പരാജിതനല്ല ജിത്തു..
പുതുവത്സരാശംസകള്‍ !
ജീവിച്ചു കാട്ടണമെനിക്കുമീ-
സമൂഹത്തില്‍..
എന്നില്‍ വന്നുചേര്ന്നൊരെന്-
വിധിയോടു പൊരുതി..
ഈ വാക്കുകള്‍ തന്നെ ധാരാളം!.ധൈര്യമായി മുന്നേറുക സുഹൃത്തെ.
മനസ്സെ പതറാതെ മുന്നോട്ടു പായൂ..
മുന്നേറുക സുഹൃത്തേ, സധൈര്യം പതറാതെ.
ജിത്തൂ,മുന്നോട്ട്..മുന്നോട്ട്...മുന്നോട്ട്....പരസ്പരം
കണ്ടുമുട്ടാനിടയില്ലാ എങ്കിലും നല്ലൊരുകൂട്ടം
ബ്ലോഗ്സൌഹൃദം നിങ്ങടെ കൂടെയുണ്ട്.ആശംസകള്‍!
ജീവിതം ഒരിക്കലേയുള്ളൂ, അതു ജീവിക്കാനുള്ളതാണ്, സങ്കടങ്ങളും സന്തോഷവും സമ്മിശ്രമാണ് ജീവിതത്തില്‍...... വിധിയെ പഴിച്ചിരിക്കാതെ ധൈര്യമായി മുന്നേറുക സുജി... ആശംസകളും പ്രാര്‍ത്ഥനകളും....
BE OPTIMISTIC
മനസ്സെ പതറാതെ മുന്നോട്ടു പായൂ...
ആശംസകളും പ്രാര്‍ത്ഥനകളും എപ്പോളും ഉണ്ടാകും ....
Post a Comment