Tuesday, September 27, 2011

ബീരാന്‍ ക്കാടെ അസ്ലി മച്ലി

രാവിലെ കുളിയും കാപ്പികുടിയും  കഴിഞ്ഞ് പതിവുതെറ്റിച്ച്
ഉമ്മറത്ത് പുറത്തേക്കും നോക്കി ഇരിപ്പു തുടങ്ങിട്ട് സമയം കുറേ ആയി !
സാധാരണ കുളിച്ച് കാപ്പി കുടി കഴിഞ്ഞാല്‍ ഒട്ടും സമയം കളയാതെ
കമ്പ്യൂട്ടര്‍ന്‍റെ മുന്നില്‍ എത്തുന്നതാണല്ലോ ഇവനിന്നെന്ത് പറ്റി എന്നു കരുത്യാകും
അമ്മ ഉമ്മറത്ത് വന്ന്  എന്തേ കമ്പ്യൂട്ടര്‍  വര്‍ക്ക് ചെയ്യുന്നില്ലെ? എന്നും ചോദിച്ച് അകത്തേക്ക് പോയി.

സത്യത്തില്‍ അമ്മ എന്നെ ഒന്നാക്കി ചോദിച്ചതാ ആ ചോദ്യം
(എപ്പോഴും ഈ കമ്പ്യൂട്ടര്‍ന് മുന്നില്‍ ഉള്ള എന്റെ ഈ ഇരിപ്പ് അമ്മക്ക് അത്ര പിടിക്കാറില്ല )

അമ്മയുണ്ടോ അറിയുന്നു മോന്‍ പുതിയ ബ്ലോഗ് പോസ്റ്റിന്റെ
കഥാ തന്തുവിനായ് കൂലങ്കഷമായ് ചിന്തിച്ചിരിക്കാന്ന്..
കുറേ ദിവസായ് കരുതുന്നു ഒരു പുതിയ ബ്ലോഗ് പോസ്റ്റ് ഇടണം എന്ന്
എനിക്കാണെ ഈ സാഹിത്യം തീരെ അങ്ങ് വഴങ്ങുന്നും ഇല്ല
ഈ സാഹിത്യം വരാന്‍ വല്ല മരുന്നും ഉണ്ടോ ആവോ ?

ആരോ എവിടെയോ പറഞ്ഞു കേട്ടിട്ടൂണ്ട്  കഞ്ചാവ് അടിച്ചാ സാഹിത്യം വരാത്തോര്‍ക്കും സാഹിത്യം  വരുമെന്ന്!!!
ഞാനിപ്പോ കഞ്ചാവിനെവിടെ പോകാനാ , വല്ല സൂപ്പര്‍മാര്‍ക്കറ്റിലും കിട്ടണ സാധനം ആയിരുന്നേല്‍
കുറച്ച് വാങ്ങി അടിച്ച് ഒരു കിടിലന്‍ പോസ്റ്റ് അങ്ങ് പോസ്റ്റായിരുന്നു !

ഇനി നര്‍മ്മം ആകാന്നു വെച്ചാല്‍ അതും നടക്കില്ല
ഈ നര്‍മ്മം പറഞ്ഞു ഫലിപ്പിക്കാന്ന് വെച്ചാല്‍ ഇച്ചിരി മെനക്കേടു പിടിച്ച
പണിയാ , അത് ഞമ്മടെ  , കുമാരേട്ടനെ പോലുള്ളോര്‍ക്കെ  നടക്കു  !

ഇനി എന്നെ പറ്റി തന്നെ എഴുതാന്നു വെച്ചാലോ. അത്യാവശ്യം എന്നെ പറ്റി എഴുതി
നിങ്ങളെ ഒക്കെ ബോറടിപ്പിച്ചിട്ടുള്ളതാ ..

ഈ കഥാ ഭാവന വരാന്‍  വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമയില്‍
ജയറാം വാങ്ങിയ പോലെ വല്ല ഹെഡ് മാസ്സാജര്‍  വാങ്ങേണ്ടി വരുമോ ?

ഇരുന്നിരുന്ന് സമയം പോയ്,, ,അപ്പോഴുണ്ട് വീട്ടിനടുത്തുള്ള മൂസക്കാ വീട്ടിലേക്ക്  കേറി വരുന്നു ,
(എനിക്ക് ചെറുതായ് ഭാവന വന്നു തുടങ്ങിയതായിരുന്നു അപ്പോഴേക്കും മൂസക്കാ കേറി വന്ന്
വന്ന ഭാവനയേം ഓടിച്ചു വിട്ടു , എന്തു ചെയ്യാനാ ബൂലോകര്‍ക്ക്
എന്റെ ഒരു യമകണ്ടന്‍ പോസ്റ്റ് വായിക്കാനുള്ള ഭാഗ്യം ഇല്ലാന്നു കരുത്യാ മതി )

എന്തേയ് ഇങ്ങനെ ബെര്‍തെ കുത്തിരിക്ക്ന്ന് പണിയൊന്നും ഇല്ലെ മൂസക്കാടെ ചോദ്യം
ഞാന്‍ ഭാവനയെ നോക്കി ഇരിക്കാന്ന് പറയാന്‍ പറ്റാത്തോണ്ട്
ഇന്ന് ഞായറാഴ്ച അല്ലെ  "sunday holiday " ഇക്കാ
(പറയുന്ന കേട്ടാ തോന്നും  മറ്റെല്ലാ ദിവസോം പെരുത്ത് പണിയാന്ന് )
ഇജ്ജ് ഇന്റെ ആ സെറ്റ് ശരിയാക്കിയോ !
വീട്ടില്‍ ഇരുന്ന് അത്യാവശ്യം ഇലക്ട്റോണിക്ക് പണിചെയ്യുന്നതോണ്ട്
റിപ്പയറിങ്ങിനു കൊണ്ടു വന്ന് തന്നതാ , തന്നിട്ട് മാസം ഒന്നാകാറായ്
ഇല്ല ഇക്കാ കഴിഞ്ഞ ആഴ്ച കുറച്ച് തിരക്കിലായിരുന്നു
ഈ ആഴ്ച എന്തായാലും റെഡിയാക്കാം...
( ഇക്കായുണ്ടോ അറിയുന്നു ഈ തിരക്ക് എന്ന് പറഞ്ഞത് കമ്പ്യൂട്ടര്‍ന്‍റെ  മുന്നില്‍ ഉള്ള ഇരിപ്പാന്ന് )

പിന്നെ എന്തൊക്കയാ ഇക്കാ വര്‍ത്താനം ??കുറേ ദിവസായല്ലോ കണ്ടിട്ട്?
പണി സീസന്‍ തൊടങ്ങീലെ അതോണ്ട് പണി തെരക്കിലാ
( മൂസക്കാ നാട്ടിലെ പ്രധാന കിണറു കുഴിക്കല്‍ മൂപ്പനാ )
എവിടെയാ ഇക്കാ പണി .!
അത് ഞമ്മളെ ആ  വടക്കേചാല്‍ ബയിക്ക് ഒരു ഉസ്കൂള്‍ തൊറന്നീന് അവടെയാ .

ആരൊക്കെയാ ഒപ്പം പണിക്കാര്‍
ഞാനും , ഞമ്മടെ ആ വടക്കേലെ ദാസനും , പിന്നെ മൂന്ന് ഹിന്ദികാരാ
ഹിന്ദികാരോ ഇക്കാ ! ഇക്കാക്ക് അതിന് ഹിന്ദി അറിയോ ?
അയ്ന്‍ അതൊന്നും അറിയണ്ടാന്ന് , ഞാന്‍ എന്തൊക്കയോ പറയും ഓരെന്തൊക്കയോ പറയും
എന്തായാലും  ഞമ്മടെ നാട്ടാരെക്കാളും പണി എടുത്തോളും
പിന്നെ എടക്കെടെ ഇള്ള ഈ ലീവാക്കലും ഇല്ല്യാ
ദെവസും സമയത്ത് പണിക്ക് വന്നോളും..
ഇംബളെ * നാട്ടില്‍ ഇപ്പോ മുയുവന്‍ ഹിന്ദി പണികാരാ ,
ബില്‍ഡിങ്ങ് പണിക്ക് വന്ന ഹിന്ദി പണിക്കാരാ മുയുവന്‍
അയ്നോണ്ട് ഇപ്പം റോട്ട്മ്മലെ പീടിയകാര്‍ക്ക് ഒക്കെ നല്ല കച്ചോടാ.
പണ്ട് മാസത്തില്‍ ഒന്നോ രണ്ടോ ചാക്ക് ഉള്ളീം കെയങ്ങും എറക്കീന
വാസൂന്റെ പീടിയേല്‍ ഇപ്പോ ആയ്ച്ക്ക് രണ്ടും മൂന്നും ചാക്ക് ഉള്ളീം കെയങ്ങുമാ എറക്കണെ
ഹിന്ദികാരടെ പ്രധാന ഭഷണം അതല്ലെ ???,


ഇയ്യ് റോട്ട്മ്മലേക്ക് എറങ്ങായ്ട്ടാ ഇതൊന്നും അറിയാത്തെ ,
മൂന്ന് ചക്രോ ഒള്ള മോട്ടോര്‍ വണ്ടി ശര്യാക്ക്യാ അനക്കും റോട്ട്മ്മലേക്ക് എറങ്ങിക്കുടെ ..
ഇരിങ്ങല്ലൂര്‍ ഉള്ള ആ ചെക്കന്‍ കാണാ മൂന്ന് ചക്രോം ഉള്ള വണ്ടിയും ആയ് പറ പറക്കുന്നത്
ഏത് ചെക്കന്‍ ഇക്കാ ?
ആ പോലീസ് കാരന്റെ ചെക്കന്‍ , പോളിയോ വന്ന് നടക്കാന്‍ പറ്റാഞ്ഞ ആ ചെക്കന്‍ ഇല്ലെ
ഓനെ കണ്ടില്ലെ ഇയ്യ് !
ഹാ പണ്ട് എന്നോ കണ്ടിട്ടുണ്ട്  അയാക്ക് ഒപ്പം വണ്ടീല്‍ പോകുന്നത് .
ഹാ ഓന്‍ ഇപ്പോ ഒറ്റക്ക് എല്ലോടത്തും പോകും മൂന്ന് ചക്രോം ഉള്ള വണ്ടീല്‍ .

ഇപ്പോ ബൈന്നേരം റോട്ട്മ്മലേക്ക് എറങ്ങ്യാ നല്ല രസാ
ഹിന്ദികാരടെ കളിയാ , റോഡ് നെറച്ചും പഹയന്മാരാ
ചെവുട്ടില്‍ മൊബൈല്‍ ഫോണ്ടെ അ കുന്ത്രാണ്ടം കുത്തി
പാട്ടും കേട്ട് നടക്ക്ന്ന കാണാം ,
ഉസ്കൂളില്‍ പോകാത്ത  മീങ്കാരന്‍ ബീരാന്‍ വരെ ഹിന്ദി പഠിച്ചോയ് ..
ബീരാന്‍ ക്കാ ഹിന്ദി പറയേ ? ഇങ്ങള് പുളു അടിക്കല്ലെ മൂസക്കാ
അല്ലടാ പടച്ചോനാണെ ഇയ്യ് വേണേ ആരോടേലും ചോയ്ച്ചോക്ക്..
അയിലാ , മത്തി , എന്നൊന്നും അല്ല ഇപ്പോ ബീരാന്‍ പറയണെ
എന്തേനി ഓന്‍ പറഞ്ഞത് . ഹാ അസ്ലാ , മസ്ലാ അങ്ങനെ എന്തോ ആണ്  .
(അസ്ലാ , മസ്ലാ യോ അതെന്ത് ഹിന്ദി ആണപ്പാ ഞാന്‍ അങ്ങനെ ഒന്ന് ഇതേവരെ കേട്ടിട്ടില്ലാലോ )

അസ്ലി മച്ലി എന്നാണോ ഇക്കാ ?
അതന്നെ , അയില, മത്തിന്ന് ഹിന്ദില് അങ്ങനാണോ പറയാ..
അത് അയല മത്തി എന്നല്ല മൂസക്കാ, നല്ല മീന്‍ എന്നാ
നല്ല മീന്‍ എന്നാണോ ഓന്‍ വിളിച്ച് പറയണെ , ഞാന്‍ ബിജാരിച്ച് അയല മത്തീന്നാ !

മൂസക്കാനോട് സംസാരിച്ചിരുന്ന്  നേരം പോയതറിഞ്ഞില്ല
എന്നാ ഞാന്‍ പോട്ടെ ഇയ്യ് ആ സെറ്റ് പെട്ടെന്ന് ശരിയാക്ക് ട്ടോ..
ഒന്ന് കോയ്ക്കോട്ട് അങ്ങാടീ പോകണം , പണി സീസണ്‍ തൊടങ്ങ്യതല്ലെ
കൊറച്ച് പണി സാദനം വാങ്ങണം , ഇന്ന് ഞായറാഴ്ച ആയതോണ്ട്
മുട്ടായിതെരുല്‍ പോയാ നല്ല ചൂരല്‍ന്റെ മടഞ്ഞ കൊട്ട കിട്ടും
അങ്ങത്തെ രണ്ടെണ്ണം വാങ്ങണം , പോയ് നോക്കട്ടെ ,,,,

എന്നാ ഞാന്‍ എറങ്ങാ ,
മൂസക്കാ യാത്ര പറഞ്ഞ് ഇറങ്ങി ,

അസ്ലി മച്ലി എന്നും പറഞ്ഞ് മീന്‍ വിക്കുന്ന ബീരാന്‍ ക്കാനെ ഓര്‍ത്ത്  ചിരിച്ചു പോയ് ഞാന്‍

നാട് കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് മാറിയ ഒരു മാറ്റം ,
ആ മാറ്റം ഇവിടെ ഇരുന്ന് ഒന്ന് മനസ്സില്‍ സങ്കല്പ്പിച്ചു നോക്കി ,
മൂസക്കാ പറഞ്ഞ , റോഡില്‍ ഹിന്ദികാര്‍ നിറഞ്ഞ ആ സായാഹ്നം ...

40 comments:

yemceepee said...

അല്ല ജിത്തു ഈ ഭാവന ച്ചുരിധറാണോ സാരീ ആണോ ഉടുത്തത്? എന്നിട്ട് ഒന്നും മിണ്ടാതെ പോയോ?....

ente lokam said...

ജിത്തു സംഭവം നേര് തന്നെ..ഈയിടെ നാട്ടില്‍
ചെന്ന് അല്പം രാത്രി ആയപ്പോള്‍ ഒരു ചെറിയ കവലയില്‍ ‍ വെച്ചു ഒരു വീട്ടിലേക്കു വഴി ചോദിച്ചു..
കുറേപ്പേര് നടന്നു പോവുന്ന കണ്ടു തിരക്കിയത് ആണ്‌..

അപ്പൊ മറുപടി വന്നു..'മാലൂം നഹി സാബ്'... ...


നാട്ടില്‍ ഒരു പുതിയ സംസ്കാരത്തിന്റെ പിറവി കാണുന്നു
ഇപ്പോള്‍...എവിടെ എത്തും എന്ന് പറയാറായിട്ടുമില്ല.ഇപ്പൊ
രാജ്ജസ്താന്‍ തമിള്‍ ഇവരുടെ ഒക്കെ ഗള്‍ഫ്‌ ആണത്രേ കേരളം..!!

ജോലിക്ക് ആയി അങ്ങോട്ട്‌ ആണ്‌ ഒഴുക്ക്..!!!.നന്നായി എഴുതി ജിത്തു..

ജിത്തു said...

@yemceepee : പ്രീതേച്ചി ഭാവന നല്ല സെറ്റ് സാരി ഒക്കെ ഉടുത്ത് അണിഞ്ഞൊരുങ്ങി വരാന്‍ തുടങ്ങ്യതാ അപ്പോഴേക്കല്ലെ ഞമ്മ്ടെ മൂസക്കാ കേറിവന്നെ , മൂപ്പരെ കണ്ടതും ഭാവന ഓടി ഒളിച്ചു

ജിത്തു said...

@ ente lokam : അതെ നാട്ടില്‍ ഇപ്പോ വൈകീട്ട് ഒന്ന് കവലയില്‍ ഇറങ്ങിയാ നാട്ടുകാരെ കാണാന്‍ പണിയാ , മൊത്തം ബീഹാറിയും, ഒറീസകാരും , ബങ്കാളികളും ഒക്കെ ആണു
അവര്‍ക്കായ് അവര്‍ ഉപയോഗികുന്ന പ്രത്യേക ബങ്കാളി ബീഡി വരെ നമ്മുടെ നാട്ടിന്‍പുറത്തെ കൊച്ചു പീടികയില്‍ പോലും കിട്ടും ഇപ്പോള്‍

ഒരു കുഞ്ഞുമയിൽപീലി said...

ishttayiittoo.......ellaa nanmakalum nerunnu

kochumol(കുങ്കുമം) said...

ജിത്തേ ഈ ഭാവന കിട്ടണ വഴി എനിക്കും കൂടെ പറഞ്ഞു തരികാട്ടോ.........ആ സാധനം ഞാനും തേടി നടക്കയാണ് .......ഭാഷ അറിയാത്തത് ഒരുകണക്കിന് നല്ലതാണെന്ന് അടുത്തുള്ള പയ്യന്‍ പറയും എന്താന്നോ ?? അവന്‍ ഭാഷ അറിയാത്ത പെണ്ണിനെ കേട്ടുള്ളൂന്നു വീട്ടില്‍ വഴക്ക് ഉണ്ടാകില്ലാന്നു ......നന്നായി ജിത്തേ അങ്ങനെ ശലഭമായി പാറി പറക്കട്ടെ ഈ ബ്ലോഗ്‌

Lipi Ranju said...

അപ്പൊ ഭാവനയെ നോക്കി ഇരിക്കാല്ലേ ! വരുമ്പോ ഞങ്ങളേം കൂടി ഒന്നറിയിച്ചേക്കണേ :)
ബീരാന്‍ക്കാടെ ഹിന്ദി തര്‍ജിമ കലക്കി :)

അഷ്‌റഫ്‌ സല്‍വ said...

ഇഷ്ട്ടായീ ജിത്തൂ.....ഭാവന വന്നില്ലെങ്കിലെന്താ ബീരാന്‍ക്ക വന്നില്ലേ

SHANAVAS said...

നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ നാട് വിട്ടപ്പോള്‍ ഉണ്ടായ ഒഴിവുകള്‍ നികത്തുന്നത് ഈ ആള്‍ക്കാരാ..ഇപ്പോള്‍ കേരളം ചലിക്കുന്നത് ഇവരുടെ തോളില്‍ ആണ്..അവരുടെ ഉല്‍പ്പന്നങ്ങള്‍ ആയിരുന്നു പണ്ട് മുതല്‍ വന്നിരുന്നത്..ഇപ്പോള്‍ അവരും കൂടി ഇങ്ങു പോന്നു..അത്രയെ ഉള്ളൂ..പോസ്റ്റ്‌ ഇഷ്ടായി..ആശംസകള്‍..ആപകോ മേരാ പ്രണാം..

grkaviyoor said...

ജിത്തു നല്ല കാര്യം ചെറിയ ഫ്രെമില്‍ വലിയ ഒരു തിരകഥ തന്നെ ഒരുക്കി

നാടിന്റെ മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയെ നല്ലവണ്ണം ഒപ്പി എടുത്തു പോസ്റ്റി

ഇഷ്ടമായി കേട്ടോ

വര്‍ഷിണി* വിനോദിനി said...

ഇഷ്ടായല്ലോ ജിത്തൂ...അന്തിനേറെ ഭാവനകള്‍....ആശംസകള്‍ ട്ടൊ.

ജിത്തു said...

@ മയില്‍പീലി : സന്തോഷം നല്ല വാക്കുകള്‍ക്ക്

@kochumol(കുങ്കുമം) : ഭാവനക്ക് വല്ല്യ ഡിമാന്‍റ് , ഞാന്‍ ചുമ്മാ കാത്തിരുന്നു ഓള് വന്നില്ലാ :(

@Lipi Ranju : ഭാവന വന്നാല്‍ തീര്‍ച്ചയായും അറിയിക്കാ ട്ടോ :)

@ബഡായി : അതെ ഭാവന വന്നില്ല മൂസക്കാ വന്നു :)

@SHANAVAS : അതെ ഇക്കാ ഇപ്പോള്‍ അന്യ സംസ്താന ജോലിക്കാരില്ലാതെ നമ്മുടെ നാട്ടില്‍ പണി നടക്കില്ലാ , അവരുടെ ഗള്‍ഫ് ആണിപ്പോള്‍ കേരളം

@ജീ . ആര്‍ . കവിയൂര്‍ : നല്ല വാക്കുകള്‍ക്ക് സന്തോഷം ചേട്ടാ

@വര്‍ഷിണി* വിനോദിനി : സന്തോഷം വിനോദിനി

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അന്റെ എയ്ത്ത് ഉസ്സാറായി കോയാ...
എടക്ക് വരാന്തേല് ദൂരക്കങ്ങനെ നോക്കി കുത്തിര്ന്നാമതി.
മുറ്റത്ത്‌ കൊത്തിപ്പെറ്ക്കാന്‍ ബരണ ചേക്കോയീനെ കണ്ടാപ്പോലും ബാവന ബരും.

Prabhan Krishnan said...

ഭാവനയല്ല ആരായാലും, വരേണ്ടവരൊക്കെ വരേണ്ട സമയത്ത് വരേണ്ടതുപോലെ വന്നോളും..ദാ ഇപ്പോ ഞാന്‍ തന്നെ,
വരാതിരിന്നില്ലല്ലോ,സമയമായപ്പോ വരേണ്ടപോലെ വന്നില്ലേ..?
അദ്ദാണ്..!!
എഴുത്ത് നന്നായി ജിത്തൂ
ആശംസകളോടെ..പുലരി

പട്ടേപ്പാടം റാംജി said...

എഴുത്ത്‌ രസായി.

കൊമ്പന്‍ said...

ജിത്തു നമുക്കും പറക്കാം എനിട്ട്‌ ദുനിയാവിനെ കണ്ട എയുതാം കണ്‍ കാഴ്ചകളെ അക്ഷരം കൊണ്ട് പകര്‍ത്തി എയുതാം
നല്ല മീനിനു ഹിന്ദിയില്‍ എന്താ പറയുക എന്ന് ഇന്ന് പഠിച്ചു

Mohamedkutty മുഹമ്മദുകുട്ടി said...

അല്ല ജിത്തൂ, വീണ്ടും തുടങ്ങിയല്ലെ? നന്നായി. വെറുതെ വരാന്തയില്‍ പോയിരുന്നാല്‍ മതി ,ഇതു പോലെ പലതും വരും. ഞാന്‍ കുറച്ചു നാളായി ഒന്നും എഴുതാറില്ല.2 കൊല്ലം തികഞ്ഞപ്പോള്‍ തല്‍ക്കാലം നിര്‍ത്തിയതാ. കാരണം ഇതു തന്നെ “ഭാവന”. ഓള്‍ക്കിപ്പോ ഭയങ്കര ഡിമാന്റാ. ഞമ്മളപ്പോലത്തെ ബയസ്സന്മാരുടെ അടുത്തൊന്നും ഇപ്പോ ഓള് ബരൂല. ആ പൊന്മളക്കാരന്‍ ഒരു ചങ്ങായിണ്ട്. ഓനും ഇതേ മാതിരി ഓരോന്ന് എഴുതി പോസ്റ്റ് നിറക്കും .ഇനി ഏതായാലും വിടണ്ട, ആഴ്ചയില്‍ ഒരെണ്ണംവീതം ആയിക്കോട്ടെ. പിന്നെ മൂസാക്കാന്റെ സെറ്റവിടെ കിടക്കട്ടെ. സോള്‍ഡറിങ്ങൊന്നും തല്‍ക്കാലം തൊടരുത്. നമുക്ക് വേറെ എന്തെങ്കിലും നോക്കാം.ജിത്തൂന് അല്പം കൃഷി നോക്കിയാലെന്താ. കോഴി,കാട.മീന്‍,കൂണ്‍ മുതലായവ. മനസ്സമാധാനവും കിട്ടും. വീട്ടിലിരുന്നു ചെയ്യാവുന്നവയുമാണ്. ആരോഗ്യത്തിനു ഹാനികരവുമല്ല.നമ്മുടെ മുസ്തഫ കണ്ടില്ലെ, ഔഷധ സസ്യങ്ങള്‍ വളര്‍ത്തുന്നു.

Sabu Hariharan said...

:)
കൂടുതൽ പോസ്റ്റുകൾ വരട്ടെ! ആശംസകൾ.

ജിത്തു said...

@ Blogger ഇസ്മായില്‍ കുറുമ്പടി (തണല്‍) : പരിശ്രമിച്ചു നോക്കട്ടെ ഭാവന വരുമോന്ന് :)

@ പ്രഭന്‍ ക്യഷ്ണന്‍ : അതെ പ്രഭേട്ടാ വരാനുള്ളത് വഴില്‍ തങ്ങില്ല എന്നല്ലെ :)

@പട്ടേപ്പാടം റാംജി : :) സന്തോഷം

@കൊമ്പന്‍ : ദൈവം സഹായിച്ചാല്‍ , പിന്നെ നല്ല മീനിനു ബീരാന്‍ ഇക്കാ പറയണതാ അത് ട്ടോ :)

@Mohamedkutty മുഹമ്മദുകുട്ടി : ഇക്കാ പോസ്റ്റുകള്‍ ഇടാന്‍ ശ്രമിക്കാം , പിന്നെ കാട വളര്‍ത്തല്‍ , മീന്‍ വളര്‍ത്തല്‍ ഒക്കെ ചെയ്യാനന്നുണ്ട്
പക്ഷെ അതിനു പിന്നാലെ നടക്കാന്‍ ഒരാളു വേണ്ടെ.

ഒരു ദുബായിക്കാരന്‍ said...

ജിത്തു പോസ്റ്റ്‌ നന്നായിട്ടുണ്ട്.. ഭാവന വന്നില്ലേലും അവളുടെ അനിയത്തി എങ്കിലും വന്നാല്‍ മതിയായിരുന്നു ...റോഡില്‍ പോയി ഹിന്ദിക്കാരെ കാണാനും അവരെക്കുറിച്ച് പുതിയ പോസ്റ്റ്‌ എഴുതാനും എല്ലാം ജിത്തുവിന് ഉടനെ കഴിയു .

കുഞ്ഞൂസ് (Kunjuss) said...

ഭാവന വരാന്‍ കാത്തിരുന്നിട്ട്, ബീരാനിക്ക എങ്കിലും എത്തിയല്ലോ , ആളുടെ ഹിന്ദി തര്‍ജ്ജിമ അസ്സലായിട്ടുണ്ട് ട്ടോ...

ഈ എഴുത്തും മനസ്സ് നിറച്ചു...!

പഞ്ചാരകുട്ടന്‍ -malarvadiclub said...

ജിത്തൂനെ ചിലപ്പോള്‍ ഭാവനക്ക് ഇഷ്ട്ടമല്ലായിരിക്കും അതായിരിക്കും വരാത്തത്
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍

ബഷീർ said...

നന്നായിരിക്കുന്നു. അസ്ലി മസ്ലി :)

Unknown said...

രസകരമായിട്ടുണ്ട്....

Typist | എഴുത്തുകാരി said...

ഭാവന കിട്ടിയാൽ ഒരിത്തിരി എനിക്കും കൂടി തരണേ.

Pradeep Kumar said...

-അസ്ലി മച്ലി എന്നും പറഞ്ഞ് മീന്‍ വിക്കുന്ന ബീരാന്‍ക്കാ...
-റോഡില്‍ ഹിന്ദികാര്‍ നിറഞ്ഞ ആ സായാഹ്നങ്ങള്‍..
-നാടിന് കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് വന്ന മാറ്റങ്ങള്‍...
-കൂട്ടിന് ഭാവനക്കായുള്ള ആ കാത്തിരിപ്പും...

പോസ്റ്റ് അസ്സലായി ജിത്തു.

Sandeep.A.K said...

ഭാവനകള്‍ വരുന്ന വഴികളെ.. എഴുതാന്‍ ഒന്നുമില്ലാതിരിക്കുമ്പോഴും ഇങ്ങനെ എഴുതാന്‍ കഴിയണത് ഒരു കഴിവ് തന്നെയാണ്.. എഴുത്ത് തുടരൂ.. ഭാവന താനേ വരും.. ഇല്ലെങ്കില്‍ നുമ്മക്ക് വരുത്താം..
(ഭാവനയല്ല ഒരു ലോഡ്‌ കഞ്ചാവ് :-) )

റാണിപ്രിയ said...

ഭാവന വരും ...വരാതിരിക്കില്ല ........
ഭാവന വരുന്ന രഹസ്യം ദേവൂട്ടിക്കറിയാം...ഇവിടെ പറഞ്ഞാലേ എല്ലാരും വായിക്കില്ലേ ...?
പിന്നെപറഞ്ഞു തരാട്ടോ ........

നല്ല എഴുത്ത്..

ജിത്തു said...

@ Sabu M H : എഴുതാന്‍ ശ്രമിക്കുന്നുണ്ട് സാബു ഭായ് , ഈ ഭാവന വരാത്ത പ്രശ്നമാ :)

@ ഒരു ദുബായിക്കാരന്‍ : അതെ ഷജീര്‍ ഭാവനയുടെ അനിയത്തി എങ്കിലും വന്നാ മതിയാരുന്നു :)
പിന്നെ ദൈവം സഹായിച്ചാല്‍ പുറത്തൊക്കെ പോയി ഹിന്ദികാരെ ഒക്കെ ഒന്ന് കാണാനും , പുതിയ വല്ല പോസ്റ്റിനുള്ള വഴിയും ഉണ്ടോ എന്നും നോക്കാം

@കുഞ്ഞൂസ് (Kunjuss) : അതെ കുഞ്ഞേച്ചി ഭാവനയെ നോക്കി ഇരുന്ന് വന്നത് മൂസക്കാ ആയിരുന്നു

@പഞ്ചാരകുട്ടന്‍ -malarvadiclub :
ഇനി ഭവനയെ വശീകരിക്കാന്‍ വല്ല പണിയും ഉണ്ടോ എന്ന് നോക്കട്ടെ :)

@ബഷീര്‍ പി.ബി.വെള്ളറക്കാട്‌ & ബൈജുവചനം : സന്തോഷം നല്ല വാക്കുകള്‍ക്ക് ബഷീര്‍ ഭായ് , ബൈജു ഭായ്

@ Typist | എഴുത്തുകാരി : ഭാവന വന്നാല്‍ തീര്‍ച്ചയായും എല്ലാര്‍ക്കും വീതിച്ചു തരാം :)

@ Pradeep Kumar : പ്രദീപ് മാഷേ നല്ല വാക്കുകള്‍ക്ക് ഏറെ സന്തോഷം

@ Sandeep.A.K : സന്ദീപ് ഭായ് സന്തോഷം നല്ല വാക്കുകള്‍ക്ക്

@ റാണിപ്രിയ : ദേവുട്ടി ആരും കാണാതെ പറഞ്ഞു തന്നാ മതി ആ വിദ്യ , ഞാന്‍ ഓറഞ്ച് മിഠായി വാങ്ങിച്ചു തരാട്ടോ ദേവുട്ടിക്ക്

കുസുമം ആര്‍ പുന്നപ്ര said...

ആ ജിത്തു അങ്ങിനെ പോരട്ടെ പോരട്ടെ .ഇതിനു വലിയ ബാവനേന്‍റ ആവശ്യല്ലന്നേ..ബെറുതെ
വര്‍ത്താനം പറയും പോലെ അങ്ങോട്ടെഴുതി പേജു നറക്കപ്പാ..

ചന്തു നായർ said...

'ഭാവന' വരട്ടേ....ജിത്തൂ ...കൂടുതൽ വായിക്കുക...എഴുതുക...ഭാഷയോടൊപ്പം ഭാവനയും വരും............ആശംസകൾ

ശങ്കരനാരായണന്‍ മലപ്പുറം said...

അന്ന് ബ്‌ളോഗര്‍മാരായ ബാലകൃഷ്ണനും ശ്രീജിത്തും ഞാനും വീട്ടില്‍ വന്നപ്പോള്‍ പറഞ്ഞ ഭാവനയുടെ കാര്യമാണോ പറഞ്ഞത്.

സ്വന്തം സുഹൃത്ത് said...

വാസ്തവം,, ഞാനും പണ്ട് എവിടെയോ എഴുതിയതോര്മ്മയുണ്ട് .. സ്കൂളില്‍ മലയാളം നേരേ ചൊവ്വേ പഠിക്കാത്ത പഹയന്മാര് ഇപ്പോ ജീവിക്കാന്‍ വേണ്ടി ഹിന്ദി മാത്രമല്ല, ബെംഗാളിം പഠിക്കെണ്ട അവസ്ഥയാ‌.. നാട് പോകുന്ന പോക്കേ..!പോസ്റ്റ് നന്നായ്!

sm sadique said...

ഞാൻ ഇവിടെ ഭാവനയെ നോക്കി. കണ്ടു... കണ്ടറിഞ്ഞൂ.... ആശംസകൾ..........

M. Ashraf said...

ഇനി ഭാവന വേണ്ട ഇതു മതി. ഹാഷിമിന്റെ മെയില്‍ കിട്ടിയപ്പോഴാ ബ്ലോഗില്‍ വന്നു നോക്കിയത്. എത്രയും പെട്ടെന്ന് എല്ലാം ശരിയാകാന്‍ സര്‍വേശ്വരനോട് പ്രാര്‍ഥിക്കുന്നു..

keraladasanunni said...

നേരത്തെ തമിഴന്മാരായിരുന്നു ദേഹത്ത് ചളി പുരളുന്ന പണികള്‍ ചെയ്യാന്‍ എത്തിയിരുന്നത്. ഇപ്പോള്‍ ഹിന്ദിക്കാരായി. കുറച്ചു കാലം 
കഴിഞ്ഞാല്‍ ശ്രീലങ്കയില്‍ നിന്നോ ഫിലിപ്പൈന്‍സില്‍ നിന്നോ ആളുകള്‍ എത്തിയേക്കും.

ജിത്തു, എഴുത്ത് നന്നായി. തുടര്‍ന്നും എഴുതുക.

Anil cheleri kumaran said...

തിരക്കായത് കൊണ്ടായിരിക്കും ഇപ്പോ എഴുതാത്തത്.. അല്ലാണ്ട് ഭാവനേടെ കുഴപ്പമല്ലല്ലോ.

anupama said...

പ്രിയപ്പെട്ട ജിത്തു,
തൃശൂരിലെ വീട്ടില്‍ രാവിലെ തോട്ടത്തില്‍ നിന്നും പൂക്കള്‍ പറിക്കുമ്പോള്‍, തമിഴരും ഹിന്ദിക്കാരും അവരുടെ ഭാഷയില്‍ ഉറക്കെ വര്‍ത്തമാനം പറഞ്ഞു പോകാറുണ്ട്. വീട്ടില്‍ വസ്ത്രങ്ങള്‍ വില്‍ക്കാന്‍ വന്ന പയ്യനും ഹിന്ദി തന്നെയാ പറഞ്ഞത്. വലിയ ഇഷ്ടമായി. കാരണം നാട്ടില്‍ ചെന്നാല്‍ ഈ ഭാഷ സംസാരിക്കാന്‍ ആരെയും കിട്ടാറില്ല. രാഷ്ട്രഭാഷ അത്രയും ഇഷ്ടമാണ്.
നല്ല എഴുത്ത്...!ചുറ്റും നോക്കു...!വിഷയങ്ങള്‍ തനിയെ ഓടിയെത്തും.
അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു

aboothi:അബൂതി said...

:)

aboothi:അബൂതി said...

good writings.. keep it up