Sunday, December 2, 2012

ശലഭം ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു

ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ ചെറുപ്പകാരെ
അലസന്മാരും , നിഷ്ക്ക്രിയരും ആക്കുന്നു എന്നും ,
കുടുംബ ബന്ദങ്ങള്‍ തകരാന്‍ വരെ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍
കാരണമാകുന്നു എന്നൊക്കെയുള്ള  ദാരാളം  വിമര്‍ശനങ്ങള്‍ കേള്‍ക്കാറൂണ്ട്.

എന്നാല്‍ എന്നെ പോലുള്ളവര്‍ക്ക് ഇന്റര്‍ നെറ്റും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളും
എന്നും ഒരനുഗ്രഹം തന്നെ ആണ് ,
ജീവിതം നാലു ചുവരുകള്‍ക്ക് ഉള്ളില്‍ മുരടിച്ചു പോകുമായിരുന്ന ഞാന്‍
ഏകാന്തതയും ഒറ്റപെടലില്‍ നിന്നും ഉള്ള  ഒളിച്ചോട്ടം ആയിട്ടായിരുന്നു
നെറ്റിന്റെ വിശാല ലോകത്തേക്ക്  കടന്നു ചെല്ലുന്നത്.
വിനോദത്തിന്റെയും , വിക്ഞാനത്തിന്റെയും ,
സൗഹ്രുതത്തിന്റെയും വിശാലമായ ഒരു ലോകം  തന്നെ
എനിക്ക് മുന്നില്‍ തുറക്കപെട്ടു..


കുന്നിന്‍ ചരിവിലെ കൊച്ചു കൂരയില്‍ എന്നെ കാണാനായ്
ആദ്യമായെത്തിയ  നെറ്റ് സുഹ്രുത്ത് പ്രീതേച്ചിയായിരിന്നു
നൂറ്റിപത്ത് കിലോമീറ്റര്‍ യാത്ര ചെയ്താണു പ്രീതേച്ചി എത്തിയത്
എന്നു കേട്ടപ്പോള്‍ എന്റെ വീട്ടുകാര്‍ക്ക്  അതിശയം ആയിരുന്നു..
പിന്നീട് പല ഓണ്‍ലൈന്‍ സുഹ്രുത്തുക്കളെയും നേരില്‍ കാണാന്‍ പറ്റി,
ഓരോരുത്തരെ കാണുംബോഴും എന്റെ വൈകല്ല്യങ്ങളൂം , ദുഖങ്ങളും മറന്ന്
ഞാന്‍ ഏറെ സന്തോഷിക്കുകയായിരുന്നു..

പിന്നീട് സ്ഥിര വരുമാനത്തോടെ  ഒരു ജീവിതമാര്‍ഗം കണ്ടെത്താനും
എനിക്ക് തുണയായത് ഈ ഓണ്ലൈന്‍ സൗഹ്രുതങ്ങള്‍ തന്നെ
ചിറകൊടിഞ്ഞ ജീതങ്ങള്‍ എന്ന ബ്ലോഗിലൂടെ നൗഷാദ് ഇക്കായും,
ഫേസ് ബൂക്ക് മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിലൂടെ നാമൂസ് ഇക്കായും,
ഒപ്പം നല്ലവരായ ബ്ലോഗ് സുഹ്രുത്തുക്കളും ചേര്‍ന്നു നടത്തിയ ആത്മാര്‍ഥ  പരിശ്രമത്തിന്റെ ഫലമായി വീട്ടിലെ നാലു ചുവരുകള്‍ക്ക് ഉള്ളില്‍ ജീവിതം മുരടിച്ചു പോകുമായിരുന്ന
എനിക്ക് മുന്നില്‍ പുറം ലോകത്തിന്റെ വിശാലതയിലേക്കുള്ള വാതില്‍ തുറക്കപെട്ടു..

മലയാളി ഫ്രണ്ട്സ് ഗ്രൂപ്പ് എനിക്ക് യാത്ര ചെയ്യാനായ് പുതിയ ഒരു ഹോണ്ടാ ആക്റ്റീവ
ബൈക് ആള്‍ട്ടര്‍ ചെയ്തു നിരത്തിലിറക്കാനുള്ള മുഴുവന്‍ ചിലവും വഹിക്കാം എന്നു
പറഞ്ഞപ്പോള്‍  സന്തോഷംകൊണ്ട് എന്റെ കണ്ണു നിറഞ്ഞിരുന്നു,

എനിക്ക് സ്വപ്നം കാണാന്‍ കൂടി കഴിയുമായിരുന്നില്ല യാത്രചെയ്യാന്‍ ഒരു വണ്ടിയും ,
റോഡ് സൈടില്‍ കച്ചവടം ചെയ്യാനായ് സാദനങ്ങളോടു കൂടി ഒരു ഷോപ്പും  ,
ഏതാനും ദിവസങ്ങള്‍ കൊണ്ട് ഇതെല്ലാം ശരിയാക്കി തരാന്‍ കഴിഞ്ഞത് ഓണ്‍ലൈന്‍ സുഹ്രുത്തുക്കളുടെ പ്രിശ്രമം ഒന്നുകൊണ്ട് മാത്രമായിരുന്നു ,,



 അങ്ങനെ 13:11:2011 ഞായറാഴ്ച ശലഭം ജനറല്‍ ഷോപ്പ് തുറക്കപ്പെട്ടു...

                                                                    13 : 11 : 11

ഒരു വര്‍ഷം കഴിയുന്നു പുതിയ ഷോപ്പ് തുറന്നിട്ട്
ആദ്യമൊക്കെ അനിയന്‍ എന്റെ കൂടെ ഷോപ്പില്‍ എന്നെ സഹായിക്കാനായ്
നിന്നിരുന്നു , ഇപ്പോള്‍ ഞാന്‍ തനിച്ചാണു  ഷോപ്പിലെ കാര്യങ്ങള്‍ ഒക്കെ
ചെയ്യുന്നത് ,

ഇപ്പോള്‍ പഴയതുപോലെ പലതും ചിന്തിച്ച് മനസ്സു വിഷമിക്കാറീല്ല
സന്തോഷമായ് ഓരോ ദിവസവും കഴിഞ്ഞു പോകുന്നു


എന്റെ ഈ സന്തോഷം നിങ്ങള്‍ തന്നതാണു..............
എല്ലാവരോടും എന്റെ ഹ്രുതയത്തില്‍ നിന്നുള്ള സ്നേഹവും , സന്തോഷവും അറിയിക്കുന്നു

                                                                      13 : 11 :12




നെറ്റിലെ സൗഹ്രുതങ്ങള്‍ക്ക് ആയുസ്സ് കുറവാണെന്നും ,
കംബ്യൂട്ടറോ കീ ബോര്‍ടോ   പണീ മുടക്കിയാല്‍ അവസാനിക്കുന്നതാണ്
നെറ്റിലെ സൗഹ്രുതങ്ങള്‍ എന്നൊക്കെയുള്ള വാദങ്ങള്‍ തെറ്റാണെന്ന്
തെളിയിക്കുകയാണ്  എന്റെ അനുഭവം ,